കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 30 ന്

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈമാസം 30 ന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. വിജ്ഞാപനം നാളെ പുറത്തിറങ്ങും.

മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നാളെ വിജ്ഞാപനം പുറത്തിറങ്ങും. ഈ മാസം ഇരുപത് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 23 നാണ്. മുപ്പതിന് വോട്ടെടുപ്പ്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ. അഞ്ച് മണിക്ക് വോട്ടെണ്ണി തുടങ്ങും.

അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ്, വയലാര്‍ രവി എന്നിവരുടെ കാലാവധി അവസാനിക്കുന്ന മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഈമാസം 21 നാണ് മൂന്ന് പേരുടെയും കാലാവധി അവസാനിക്കുന്നത്. സിപിഐഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചു കൊണ്ടാണ് അടുത്ത മാസം രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലെ നിയമസഭാംഗങ്ങള്‍ക്കാണ് വോട്ടവകാശമെന്നും, അവരാണ് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്നും ഹൈക്കോടതി വിധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top