അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രമണ്യനാണ് പിന്മാറിയത്. അഭിഭാഷകനായിരിക്കേ 2003ൽ മഅദ്നിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് വി. രാമസുബ്രമണ്യൻ വ്യക്തമാക്കി. കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ഹാജരായത്. മഅദ്നിയുടെ ഹർജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് മഅദ്നിയുടെ ആവശ്യം. കർണാടക സർക്കാർ ആവശ്യത്തെ എതിർത്തിരുന്നു. അബ്ദുൽ നാസർ മഅദ്‌നി അപകടകാരിയായ വ്യക്തിയെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ നിരീക്ഷിച്ചിരുന്നു.
Story Highlights: Supreme Court judge withdrew from considering Abdul Nasser Madni’s petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here