കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും വിവരം. പുലര്‍ച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.

Read Also : ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട് : കെ എം ഷാജി

അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. കണ്ണൂരിലെ വീട്ടിലും റെയ്‌ഡെന്നും സൂചന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.

Story Highlights: k m shaji, vigilance raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top