ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ട് : കെ എം ഷാജി

ഒരു തവണ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ.എം ഷാജി. പാർട്ടി തീരുമാനിച്ചാൽ അഴീക്കോട് മത്സരിക്കും.

അഴിക്കോട് യുഡിഎഫിന് ഉറപ്പുള്ള സീറ്റാണ്. കഴിഞ്ഞ തവണ കണ്ണൂരിൽ യുഡിഎഫ് തോറ്റപ്പോൾ അഴിക്കോട് ജയിച്ചു. കണ്ണൂർ, അഴിക്കോട് സീറ്റുകൾ വച്ചു മാറണമെന്ന് കോൺഗ്രസിന് ലീഗ് കത്ത് എഴുതിയിട്ടില്ലെന്നും കെ.എം ഷാജി പറഞ്ഞു.

അതേസമയം, ചില സീറ്റുകൾ വെച്ചു മാറുന്നതിനുള്ള ആവശ്യങ്ങൾ മുന്നണിയിൽ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് എംകെ മുനീർ പറഞ്ഞു. തിരുവമ്പാടിയിൽ ബിഷപ്പിന്റെ പിന്തുണ ആവശ്യമാണ്. യുഡ എഫിൽ സീറ്റ് വിഭജന ചർച്ചകൾ ഒരാഴ്ചക്കുള്ളിൽ തീരുമെന്നും അതിന് ശേഷം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും എംകെ മുനീർ പറഞ്ഞു.

ലീഗിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നത് കുറക്കന് കോഴിയോടുള്ള സ്‌നേഹം പോലെയാണെന്നും മുനീർ കൂട്ടിച്ചേർത്തു.

Story Highlights – km shaji expresses desire to contest one more time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top