കെ ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളി ഇല്ലാത്തതിനാല്‍: രമേശ് ചെന്നിത്തല

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാത്തതിനാലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചല്ല രാജി. ധാര്‍മികതയെ കുറിച്ച് പറയാന്‍ സിപിഐഎമ്മിന് അവകാശമില്ലെന്നും ചെന്നിത്തല.
മറ്റ് മാര്‍ഗങ്ങളില്ലാതെ കെ ടി ജലീല്‍ പൊതുജനസമ്മര്‍ദം കൊണ്ട് മാത്രം രാജിവച്ചൊഴിയുകയാണ്. കെ ടി ജലീലിന് ധാര്‍മികത ഉണ്ടായിരുന്നുവെങ്കില്‍ കോടതിയില്‍ പോയത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.
Read Also : കെ.ടി. ജലീലിനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല
അതേസമയം മുഖ്യമന്ത്രിയും ധാര്‍മികത കാണിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാന്യതയുണ്ടായിരുന്നുവെങ്കില്‍ കെ ടി ജലീല്‍ നേരത്തെ രാജിവയ്ക്കണമായിരുന്നു. മനസില്ലാമനസോടെയാണ് രാജി. ഫയല്‍ ഒപ്പിട്ട മുഖ്യമന്ത്രിയും രാജി വയ്ക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി.
ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി. അല്‍പസമയം മുന്‍പാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന്‍ വഴി ജലീല്‍ രാജി കത്ത് കാമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.
Story Highlights: ramesh chennithala, k t jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here