കെ ടി ജലീല്‍ രാജിവെച്ചത് പാര്‍ട്ടിയുടെയും മുന്നണിയുടെയും സല്‍പേര് പരിഗണിച്ചാണെന്ന് എംഎ ബേബി

പാര്‍ട്ടിയേടെയും മുന്നണിയുടെയും സല്‍പേര് പരിഗണിച്ചാണ് കെ ടി ജലീല്‍ രാജിവെച്ചത് എന്ന് എം എ ബേബി. ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണ് രാജി എന്നും രാജി വെച്ചത് മാതൃകാപരമായ തീരുമാനമാണെന്നും എം ബേബി പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവച്ചത്. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി.
ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ.ടി ജലീലിന് രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു.
Story Highlights: MA Baby about KT Jaleel’s resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here