Advertisement

‘മുസ്ലീം സമുദായം അനർഹമായി നേടിയെന്നത് തെറ്റിദ്ധാരണ, വെള്ളാപ്പള്ളിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചാണ്’; കെ.ടി ജലീൽ

1 day ago
2 minutes Read

വിവാദ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രറി വെള്ളാപ്പള്ളി നടേശനെതിരെ കെടി ജലീൽ എംഎൽഎ. അനർഹമായി മുസ്ലീങ്ങൾ നേടുന്നു എന്നത് കാലങ്ങളായി സംഘപരിവാർ നടത്തുന്ന പ്രചാരണമാണ്. വെള്ളാപ്പള്ളി നടേശനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും കെടി ജലീൽ ട്വന്റിഫോറിനോട് പറഞ്ഞു.

മുസ്ലീം സമുദായം അനർഹമായി നേടിയെന്നത് തെറ്റിദ്ധാരണയാണ്. എകെ ആന്റണി മുഖ്യമന്ത്രി ആയപ്പോഴാണ് ഇത്തരം പ്രചരണങ്ങൾക്ക് തുടക്കമായത്. സംഘടിതമായി നിന്ന് വിലപേശുന്ന ഏർപ്പാട് മത ന്യൂനപക്ഷങ്ങളിൽപെടുന്നവർ തുടരാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് മുതലമാണ് ന്യൂനപക്ഷം അനർഹമായി എന്തൊക്കെ നേടുന്നുവെന്ന ചിന്ത ഉണ്ടായത്. അതിന്റെ വർത്തമാനകാല ഉദാഹരണമാണ് വെള്ളാപ്പള്ളിയുടേത്. ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഉദാഹരണമായി കേരള സർവലശാലയുടെ വൈസ് ചാൻസലർമാരിൽ ആരെങ്കിലും മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ ഉണ്ടോയെന്ന് കെടി ജലീൽ ചോദിച്ചു. പത്തനംതിട്ടയിൽ മുസ്ലീം സമുദായതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അത് സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹം
വെള്ളാപ്പള്ളിയെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചാണെന്നും ആരെങ്കിലും തിരുത്തിച്ചാൽ തീരുന്ന പ്രശ്നം മാത്രമെ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നതുള്‍പ്പെടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങള്‍. ഒരു കോളജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നൽകിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു.

Story Highlights : KT Jaleel MLA against Vellappally Natesan for controversial remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top