Advertisement

വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷണ സമിതി പരിശോധിക്കും : മുല്ലപ്പള്ളി രാമചന്ദ്രൻ

April 13, 2021
Google News 2 minutes Read

വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഉപതെരഞ്ഞെടുപ്പ് വേളയിലും വട്ടിയൂർക്കാവിൽ ചില നേതാക്കളുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.വട്ടിയൂർക്കാവ് വിവാദത്തിൽ കെപിസിസി സമിതി അന്വേഷണം ആരംഭിച്ചു.

വീണ നായർ എഴുതി നൽകിയ പരാതി കെപിസിസി അധ്യക്ഷൻ സമിതിക്ക് കൈമാറി. വീണാ നായരുടെ മൊഴിയും അന്വേഷണ സമിതി രേഖപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വേളയിലും വട്ടിയൂർക്കാവിൽ ചില നേതാക്കൾ അലംഭാവം കാണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

വീണ നായരയുടെ പ്രചരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം നന്ദൻകോടുള്ള ആക്രിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ചിരുന്നത്. കുറവൻകൊണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളായിരുന്നു അവ.

Read Also : വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം; ഗുരുതര അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി

Story Highlights: Mullappally Ramachandran About Veena Nair’s Poster Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here