ചാമ്പ്യന്മാർക്ക് ഇന്ന് രണ്ടാം അങ്കം; എതിരാളികൾ കൊൽക്കത്ത

ഐപിഎൽ 14ആം സീസണിൽ മുംബൈ ഇന്ത്യൻസിന് ഇന്ന് രണ്ടാം മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ പരാജയപ്പെട്ടാണ് മുംബൈ എത്തുന്നതെങ്കിൽ സൺറൈസേഴ്സിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ചിദംബരം സ്റ്റേഡിയത്തിന് വലിയ മാറ്റങ്ങളില്ല എന്ന സൂചനയാണ് ആദ്യ മത്സരത്തിൽ കണ്ടത്. ബൗളർമാരെ കൂടി പരിഗണിക്കുന്ന പിച്ചിൽ മുംബൈ ലൈനപ്പ് മാറുമോ എന്നതാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തിൽ തല്ലു വാങ്ങിയ രാഹുൽ ചഹാറിനു പകരം ഈ കളിയിൽ പീയുഷ് ചൗള കളിക്കാനിടയുണ്ട്. ക്വാറൻ്റീൻ കഴിഞ്ഞെത്തുന്ന ക്വിൻ്റൺ ഡികോക്കിനും ഇടം ലഭിച്ചേക്കാം. പക്ഷേ, കഴിഞ്ഞ മത്സരത്തിൽ ടോപ്പ് സ്കോററായ ലിന്നിനെ മാറ്റുന്നത് നീതികേടാവും. കൊൽക്കത്തക്കെതിരെ ലിന്നിന് മോശം റെക്കോർഡാണ് ഉള്ളത് എന്നതുകൂടി മുംബൈ മാനേജ്മെൻ്റ് പരിഗണിച്ചാൽ ഡികോക്ക് പരിഗണിക്കും.
കൊൽക്കത്ത വിന്നിംഗ് കോമ്പിനേഷനെ മാറ്റാൻ ഇടയില്ല. കഴിഞ്ഞ കളിയിൽ ഏറെക്കുറെ പെർഫക്ട് ആയ പ്രകടനം കാഴ്ചവച്ചതു കൊണ്ട് തന്നെ കൊൽക്കത്തയ്ക്ക് മറ്റു തലവേദനകളില്ല. പഴയ ടീമായ മുംബൈ ഇന്ത്യൻസിനെതിരെ പന്തെറിയുന്ന ഹർഭജൻ സിംഗ് ആവും ഇന്നത്തെ ശ്രദ്ധേയമായ കാഴ്ച.
Story Highlights: mumbai indians vs kolkata knight riders preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here