പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

covid 19 kerala

പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആളുകള്‍ കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. ബസുകളില്‍ നില്‍പ് യാത്ര അനുവദിക്കില്ല. കൊവിഡ് രോഗം കൂടുന്ന സ്ഥലങ്ങളില്‍ 144 പ്രഖ്യാപിക്കും.

മതനേതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. യോഗങ്ങള്‍ നാലാഴ്ച നീട്ടിവയ്ക്കണം അല്ലെങ്കില്‍ ഓണ്‍ലൈനായി നടത്താന്‍ ശ്രമിക്കണം. രണ്ട് മണിക്കൂര്‍ പൊതുപരിപാടി നടത്താം. 200 പേര്‍ക്കാണ് തുറന്ന ഇടങ്ങളില്‍ പൊതുപരിപാടിക്ക് പ്രവേശനം. അടച്ചിട്ട ഇടങ്ങളില്‍ 100 പേര്‍ക്കും പ്രവേശിക്കാം.

Read Also : കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു

ഹോട്ടലുകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. പാര്‍സല്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം. പൊതുഗതാഗത സംവിധാന നിയന്ത്രണം, ടെലി ഡോക്ടര്‍ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം വേണം എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തത്. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നതാണ് യോഗത്തിലെ പ്രധാന നിര്‍ദേശം. എല്ലാ ജില്ലകളിലും മതിയായ ഐസിയു കിടക്കകള്‍ സജ്ജമാക്കും. ഓണ്‍ലൈന്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

Story Highlights: covid 19, guidelines

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top