Advertisement

പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ചതുർമുഖം; ചിത്രം നാളെ ജിസിസി രാജ്യങ്ങളിൽ റിലീസ് ചെയ്യും

April 13, 2021
Google News 2 minutes Read

മഞ്ജു വാരിയർ സണ്ണി വെയ്ൻ ചിത്രം ‘ചതുർ മുഖം’ത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്നോ- ഹൊറർ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബിഗ് സ്‌ക്രീനിൽ കാണേണ്ട സിനിമയാണ്. മലയാളികൾ കണ്ടു ശീലിച്ച ഹൊറർ ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമായ ആഖ്യാനരീതിയിൽ ഒരുക്കിയ ചതുർ മുഖം സമൂഹത്തിൽ പ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്നു. തിയറ്ററുകളിൽ ഹൌസ് ഫുൾ ആയി ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

വിഷുദിനമായ നാളെ ചതുർ മുഖം ജിസിസി രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തുന്നു. വിഷു ചിത്രങ്ങളുടെ കൂട്ടത്തിൽ ഏറെ വ്യത്യസ്തമായ ആശയം കൈകാര്യം ചെയ്യുന്നതിനാൽ പ്രേക്ഷകരുടെ നിരൂപണത്തിനുപരി അർത്ഥവർത്തായ ചർച്ചകളിലേക്കും ചിന്തകളിലേക്കും ഈ ചിത്രം മലയാള സിനിമ പ്രേക്ഷകരെ ആസ്വാദ ലോകത്തേക്ക് നയിക്കും.

ശക്തമായ ഒരു താരനിരയും അണിയറപ്രവർത്തകരും ഒപ്പം മികച്ചു നിൽക്കുന്ന കഥാസന്ദർഭവും ചതുർമുഖത്തിലുണ്ട്. അലൻസിയർ, നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Read Also : പരിചിതമല്ലാത്ത ഹൊറർ ശൈലി; ഭയവും നിഗൂഢതയും നിറഞ്ഞ് ചതുർമുഖം

Story Highlights: Techno-horror movie Chathur mukham Theatre Response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here