Advertisement

പരിചിതമല്ലാത്ത ഹൊറർ ശൈലി; ഭയവും നിഗൂഢതയും നിറഞ്ഞ് ചതുർമുഖം

April 11, 2021
Google News 2 minutes Read

മലയാളികൾ പൊതുവെ സ്വന്തം ഭാഷയിലുള്ള ഹൊറർ ചിത്രങ്ങളോട് അധികം താല്പര്യം പ്രകടിപ്പിക്കാറില്ല. സാധാരണ ഹൊറർ മൂവി എന്ന ലേബലിൽ ഇറങ്ങുന്ന മലയാള ചിത്രങ്ങളിൽ പുതുമയുള്ള ആശയങ്ങളൊന്നും കൂടുതലായി ഉണ്ടാകാറില്ല. അതുകൊണ്ടാകാം നാം അന്യഭാഷ ഹൊറർ ചിത്രങ്ങളുടെ പുറകെ പോകുന്നത്. എന്നാൽ ഹൊറർ എന്ന പേരിൽ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രമാണ് മഞ്ജുവാര്യർ സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചതുർ മുഖം. 4 മുഖങ്ങളുടെ കഥപറയുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവും സമ്മാനിക്കുന്നു.

കണ്ണുകൊണ്ട് കാണാൻ സാധിക്കാത്ത ഊർജ തരംഗങ്ങൾ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. മൊബൈൽ ഫോൺ തരംഗങ്ങളും വൈദ്യുതിയുമെല്ലാം അതിൽപെടുന്നു. അതുപോലുള്ള ഒരു ഊർജം നമ്മുടെ മനുഷ്യ ശരീരത്തിലുമുണ്ട്. നമ്മൾ മരിച്ചാലും ആ ഊർജം മറ്റൊരു രൂപത്തിലായി മാറുന്നു. ആ ഊർജമാണ് ചിത്രത്തിലെ ഒരു മുഖം. മറ്റു മൂന്നു മുഖങ്ങളായി മഞ്ജു വാരിയരും സണ്ണി വെയ്‌നും അലൻസിയറും എത്തുന്നു. മലയാളത്തിൽ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച ഹൊറർ ചിത്രമാണ് ചതുർ മുഖം. മലയാളത്തിൽ അന്യമായിരുന്ന അധികം പരിചിതമല്ലാത്ത ഹൊറർ ശൈലി പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ചിത്രത്തിന് കഴിഞ്ഞു.

രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന്‍ തോമസും മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിഷ്വൽഗ്രാഫിക്സിനും സൗണ്ട് ഡിസൈനിങിനും ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്രീകാന്ത് മുരളി, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Read Also : ഭീതിയുടെ കാഴ്ചയൊരുക്കി ‘ചതുർമുഖം’

Story Highlights: Malayalam horror- Thriller movie Chathurmukham Starring Manju Warrier , Sunny Wayne

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here