അംബേദ്കറിനു മുന്നിൽ നമിക്കുന്നു: പ്രധാനമന്ത്രി

അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമ്മിച്ചു. ഇന്ത്യയുടെ ഭരണഘടനാശില്പിയായ ബിആർ അംബേദ്കറിൻ്റെ 130ആം ജന്മദിനമാണ് ഇന്ന്.
‘അംബേദ്കർ ജന്മദിനത്തിൽ അദ്ദേഹത്തെ ഓർമിക്കുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം ഓരോ തലമുറയ്ക്കും ഒരു മാതൃകയായി തുടരും. അംബേദ്കർ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു.’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘അംബേദ്കർ ജയന്തിയിൽ ഞാൻ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു. ഭരണഘടനാ നിർമ്മാണത്തിലെ അദ്ദേഹത്തിൻ്റെ പങ്കിനോട് രാജ്യം എപ്പോഴും കടപ്പെട്ടിരിക്കും. ആധുനിക ഇന്ത്യയുടെ അടിത്തറ പാകുന്നതിൽ അദ്ദേഹം ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അംബേദ്കറിൻ്റെ അതേ മാതൃകകളിൽ നിന്ന് നമ്മൾ ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്.”- പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Story Highlights: Bow To Babasaheb Ambedkar Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here