Advertisement

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷം; ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്

April 14, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്.
ഉത്തരവാദിത്വം നിർവഹിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ മോദി സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും കൊവിഡ് വാക്സിൻ എത്തിക്കാൻ കഴിയുന്നില്ല. കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെയും കോൺഗ്രസ് വിമർശനമുന്നയിച്ചു.

അതേസമയം , രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Randeep singh surjewala about modi government , Covid -19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here