മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരിക്ക് ക്രൂരപീഡനം; പൊലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളം മൂവാറ്റുപുഴയില്‍ മൂന്നര വയസുകാരി ക്രൂരപീഡനത്തിനിരയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക് തന്നെയാണ് അന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. പരാതി പരിഗണിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച വന്നിട്ടില്ല എന്നും കാര്‍ത്തിക്. പരാതി പരിഗണിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും എസ്പി പറഞ്ഞു. അതേസമയം കുട്ടിയുടെ മാതാപിതാക്കളെ മൊഴി പൊലീസ് ഒരിക്കല്‍ കൂടി രേഖപ്പെടുത്തും.
കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്ന് രണ്ടാനമ്മയും പിതാവും ആവര്‍ത്തിച്ചു പറഞ്ഞു. ഇവരുടെ വീട്ടില്‍ ഇടയ്ക്ക് വന്നു പോകുന്ന ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പരിശോധനയില്‍ മുന്‍പും കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടെന്ന് തെളിഞ്ഞു.
Read Also : മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കും: ജോസഫ് വാഴയ്ക്കൻ
കൈയിനും കാലിനും സംഭവിച്ച ഒടിവ് ആരെങ്കിലും മര്‍ദിച്ചതിനിടയ്ക്ക് സംഭവിച്ചതാണെന്നാണ് നിഗമനം. വാരിയെല്ലുകള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ഗാസ്‌ട്രോ അടക്കമുള്ള വിഭാഗങ്ങള്‍ കുട്ടിയെ പരിശോധിക്കും. അതേസമയം കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയെ ഒരു വര്‍ഷം മുന്‍പാണ് അസമില്‍ നിന്ന് കേരളത്തിലേക്ക് പിതാവ് കൊണ്ടുവന്നതെന്ന് പിതാവ് ജോലിയെടുക്കുന്ന കടയുടെ ഉടമ പറഞ്ഞു. രണ്ട് വര്‍ഷമായി അവിടെ പിതാവ് ജോലി ചെയ്യുന്നുണ്ടെന്നും അധികം പുറത്തിറങ്ങാത്ത ആളുകളാണെന്നും കടയുടമ. കഴിഞ്ഞ മാര്‍ച്ച് 28ന് കുഞ്ഞിന് ശാരീരിക പീഡനമേറ്റെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കാര്യമാക്കാതെ തള്ളിക്കളഞ്ഞുവെന്നും അധിക്ഷേപമുണ്ട്.
Story Highlights: child abuse, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here