മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കും: ജോസഫ് വാഴയ്ക്കൻ

മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ. സീറ്റ് വിട്ടു നൽകേണ്ട സാഹചര്യം നിലവിലില്ല. തനിക്കെതിരെയുള്ള പോസ്റ്ററുകൾ ഗൗരവമായി കാണുന്നില്ലെന്നും ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു.
നേരത്തെ തന്നെ മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കൻ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് മൂവാറ്റുപുഴ വിട്ട് കിട്ടണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സീറ്റ് വിട്ടു നൽകേണ്ടന്നും, മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി തന്നെ മത്സരിക്കുമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
മൂവാറ്റുപുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപെട്ടിരുന്നു.
ഇത്തവണ മൂവാറ്റുപുഴയിൽ വിജയം ഉറപ്പെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മൂവാറ്റുപുഴയ്ക്കായി മാത്യു കുഴൽനടൻ, റോയ് കെ പൗലോസ് എന്നിവരും കോൺഗ്രസ് പട്ടികയിൽ ഉണ്ടായിരുന്നു.
Story Highlights – Congress candidate will contest in Muvattupuzha: Joseph Vazhakkan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here