‘വോട്ട് ചെയ്യാനെത്തിയത് മകളുടെ വീട്ടിൽ നിന്ന്; ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ ഒപ്പം കൂട്ടി’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വി. മുരളീധരൻ ആരോപിച്ചു. കൊവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാൻ എത്തിയതെന്ന് മുരളീധരൻ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും മുരളീധരൻ ആരോപിച്ചു. കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കെ, ആശുപത്രിയിൽ നിന്നുള്ള മടക്കവും മുഖ്യമന്ത്രി ആഘോഷമാക്കി. കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ
നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കി.
കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്.
Story Highlights: v muraleedharan, pinarayi vijayan, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here