വാക്‌സിൻ ക്ഷാമം; തിരുവനന്തപുരത്ത് 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി. 131 ഓളം വാക്‌സിനേൻ കേന്ദ്രങ്ങളാണ് പൂട്ടിയത്. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങി.
സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്‌സിനേഷൻ ഊർജിതമാക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിൻ നൽകാനായിരുന്നു തീരുമാനം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുതും വലുതുമായ വാക്‌സിനേഷൻ ക്യാമ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് വാക്‌സിൻ ക്ഷാമം വീണ്ടും രൂക്ഷമായത്. തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽമെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങി.
അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വാക്‌സിൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Story Highlights: covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here