മത്സര പരീക്ഷകൾക്കായി 90+ My Tuition App ഫാമിലിയിൽ നിന്നും പുതിയ ഒരു കോച്ചിങ് ആപ്പ്, 90+ top rank

ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പരിശീലനത്തിന്റെ പുതിയ അവസരമൊരുക്കി 90+ My Tuition App ഫാമിലിയിൽ നിന്നും പുതിയ ഒരു കോച്ചിങ് ആപ്പ് കൂടി 90+ top rank. മത്സര പരീക്ഷകൾക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും ഇനി 90+ top rank ലൂടെ സാധ്യമാകും. റെയിൽവേ,SSC ,ബാങ്ക് കോച്ചിങ്, psc തുടങ്ങിയ എക്‌സാമുകൾക്ക് ഇന്ത്യയിലുടനീളം പരിശീലനം നൽകാനാണ് 90+ top rank ലക്ഷ്യമിടുന്നത്. മേയിൽ ആരംഭിക്കുന്ന കോച്ചിങിൽ psc എക്‌സാമുകൾക്ക് വേണ്ടിയാണ് ആദ്യം പരിശീലനം ആരംഭിക്കുന്നത്.

ഉദ്യോഗാർത്ഥികളിൽ പലരും മത്സര പരീക്ഷകൾക് വേണ്ടി ഏറെനാൾ ചെലവഴിക്കുന്നു. എന്നാൽ പ്രതീക്ഷിക്കുന്ന വിജയം കൈവരിക്കാൻ കഴിയാറില്ല. എന്നാൽ 90+ top rank ന്റെ ചിട്ടയായ പരിശീലനത്തിലൂടെ ആർക്കും മത്സര പരീക്ഷകളിൽ വിജയിക്കാൻ സാധിക്കുന്നു.

90+ top rank ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത് ദക്ഷിണേന്ത്യൻ താരം തൃഷയാണ്. മത്സര പരീക്ഷകൾക്ക് വിജയം ആഗ്രഹിക്കുന്ന ഏതൊരു ഉദ്യോഗാർത്ഥിക്കും മിതമായ നിരക്കിൽ അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് 90+ top rank നെ വ്യത്യസ്തമാക്കുന്നത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന പുതിയ അപ്ലിക്കേഷൻ മികച്ച പരിശീലനം നൽകുമെന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ പരീക്ഷകൾക്ക് തയ്യാറെടുക്കാനും അവരെ പ്രാപതരാക്കുകയും ചെയ്യുന്നു.

90+ My Tuition App കേരളത്തിലുടനീളം ഇതൊനൊടകം തന്നെ ജനപ്രീതി നേടിയിരുന്നു. 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ആപ്പ് ഉപയോഗിച്ച് പഠിച്ചു വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ്. 90+ My Tuition App ഫാമിലിയിൽ നിന്നും 90+ top rank ഉദ്യോഗാർത്ഥികൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്.

Story Highlights: 90+ top rank , 90+ Tuition App

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top