1921 പുഴ മുതൽ പുഴ വരെ; ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ട് അലി അക്ബർ

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി ഒരുക്കുന്ന ചിത്രത്തിൻ്റെ സ്നീക്ക് പീക്ക് പുറത്തുവിട്ട് സംവിധായകൻ അലി അക്ബർ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം വിഡിയോ പുറത്തുവിട്ടത്. വയനാട്ടിൽ വച്ച് നടന്ന ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിലെ ദൃശ്യങ്ങൾ ചേർത്തുവച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
അതേസമയം, മമധർമക്ക് വന്നുകൊണ്ടിരിക്കുന്ന വിഷുക്കൈ നീട്ടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഇതുവരെ കൈനീട്ടമായി ലഭിച്ചത് 267,097 രൂപയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മമധർമ്മയ്ക്ക് ഇതുവരെ 11742859 രൂപ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായും അതില്‍ ചിലവ് ഒഴിവാക്കി ബാക്കി 3076530 രൂപ മാത്രമാണ് കൈവശമുള്ളതെന്നും അലി അക്ബര്‍ വിശദീകരിച്ചു. ചിത്രീകരണം പൂർത്തിയാക്കാൻ വീണ്ടും പണം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മൂന്നു ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നടൻ തലൈവാസൻ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Story Highlights: ali akbar shares 1921 movie sneak peek
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here