നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദില്‍ ഒരേസമയം അന്‍പത് പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. വിശുദ്ധ മാസത്തോട് അനുബന്ധിച്ച് അഞ്ച് നേരം പ്രാര്‍ത്ഥനയ്ക്കാണ് അനുമതി.

വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഡല്‍ഹി ഹൈക്കോടതി. തബ്‌ലീഗ് സമ്മേളനവും കൊവിഡ് വിവാദവും കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മസ്ജിദ് അടച്ചുപൂട്ടിയിരുന്നു. മസ്ജിദില്‍ നിയന്ത്രണങ്ങളോടെ പ്രാര്‍ത്ഥനയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നത്.

Story Highlights: delhi high court,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top