അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സെപ്റ്റംബർ 11 ന് അകം എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

അഫ്ഗാൻ യുദ്ധം തുടങ്ങിയതിന് ശേഷം അമേരിക്കയിൽ 4 പ്രസിഡന്റുമാർ അധികാരത്തിൽ എത്തി. അഞ്ചാമതൊരു പ്രസിഡന്റിനു കൂടി യുദ്ധചുമത കൈമാറാൻ താൻ തയ്യാറല്ലെന്നും അമേരിക്കൻ ചരിത്രത്തിൽത്തന്നെ നീണ്ട യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജോ ബൈഡൻ പറഞ്ഞു.

3500 അമേരിക്കൻ സൈനികരാണ് നിലവിൽ അഫ്ഗാനിസ്ഥാനിലുള്ളത്. 9600 മറ്റ് വിദേശ സൈനികരുമുണ്ട്. മെയ് 1 മുതൽ സൈനിക പിന്മാറ്റം ആരംഭിക്കും. താലിബാനുമായി കഴിഞ്ഞവർഷം ട്രംപ് ഭരണകൂടം ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് സൈനിക പിന്മാറ്റം.

Story Highlights: Joe biden Announces complete us troops withdrawal from Afghanistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top