Advertisement

കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

April 15, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. പുതുക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഉത്തർപ്രദേശിൽ ബോർഡ് പരീക്ഷകൾ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു തീരുമാനിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഉചിതമല്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ നീട്ടാനും സ്‌കൂളുകൾ അടയ്ക്കാനുമുള്ള തീരുമാനം.

അതിനിടെ പത്ത് ജില്ലകളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താനും തീരുമാനിച്ചു. ലക്നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം.

Story Highlights: covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here