കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് ഉദ്ധവ് താക്കറെയുടെ കത്ത്

കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കത്ത്. പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാൽ സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാൻ കഴിയുമെന്ന് ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ ജനവിഭാഗങ്ങൾക്ക് രോഗവ്യാപനം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, വ്യാപാരികൾ, സ്റ്റാർട്ട് അപ്പുകൾ എന്നിവ പ്രതിസന്ധിയിലാണെന്നും ഇവർക്ക് ധനസഹായം ലഭ്യമാക്കേണ്ടതുണ്ടെന്നും ഉദ്ധവ് താക്കറെയുടെ കത്തിൽ പറയുന്നു. ചെറുകിട നികുതിദായകരുടെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണം. സ്റ്റാർട്ട് അപ് അടക്കം സംരംഭങ്ങളുടെ വായ്പ തിരിച്ചടവിന് കൂടുതൽ സമയം നൽകണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights: covid 19, uddhav thakeray
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here