സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ (68) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിൻഹ. 2012ലാണ് രഞ്ജിത്ത് സിൻഹ സിബിഐ ഡയറക്ടറായി നിയമിതനായത്. ഐടിബിപി ഡയറക്ടർ ജനറൽ ഉൾപ്പെടെ പല നിർണ്ണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Story Highlights: Ranjit sinha, former cbi director, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top