പഞ്ചാബും ചെന്നൈയും ഇന്ന് കളത്തിൽ; വാംഖഡേയിൽ ടോസ് നിർണായകം

ഐപിഎൽ 14ആം സീസണിലെ 8ആം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മേൽക്കൈ ഉള്ള വാംഖഡെയിൽ ടോസ് നിർണായകമാവും. ആദ്യ രണ്ട് മത്സരങ്ങളിൽ കൂറ്റൻ സ്കോർ പിറന്നപ്പോൾ മൂന്നാം മത്സരം ലോ സ്കോറീംഗ് ത്രില്ലർ ആയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെയാവും ഇരു ടീമുകളും ഇന്ന് ഇറങ്ങുക.
ഇരു ടീമുകളും ഓരോ മത്സരം വീതം കളിച്ചാണ് എത്തുന്നത്. ഡൽഹിക്കെതിരെ ചെന്നൈ പരാജയപ്പെട്ടപ്പോൾ രാജസ്ഥാനെതിരെ പഞ്ചാബ് പൊരുതി ജയിച്ചു. ഇരു മത്സരങ്ങളും വാംഖഡെയിൽ തന്നെയാണ് നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ബാറ്റ്സ്മാന്മാർ തകർത്തടിച്ചു. എന്നാൽ, മൂന്നാം മത്സരത്തിൽ പിച്ച് ബൗളർമാരെ പിന്തുണച്ചു. സ്ലോ ബോളുകൾ വിനാശം സൃഷ്ടിച്ചപ്പോൾ ക്രിസ് മോറിസിൻ്റെ ഫിനിഷിങ് മികവ് കൊണ്ടാണ് രാജസ്ഥാൻ ഡൽഹിയെ കീഴ്പ്പെടുത്തിയത്.
വാംഖഡെയിൽ മൂന്ന് മത്സരം നടപ്പോൾ ഒന്നിൽ മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചത്. അതും കഷ്ടി ജയം. ഇത് മനസ്സിൽ വച്ചാവും ടീമുകൾ ഇറങ്ങുക. ഇരു ടീമുകളിലും മാറ്റങ്ങൾ ഉണ്ടാവാനിടയില്ല. ഉയർന്ന തുക മുടക്കി ടീമിലെത്തിച്ച മെരെഡിത്തും റിച്ചാർഡ്സണും ആദ്യ മത്സരത്തിൽ അമ്പേ പരാജയമായെങ്കിലും ഇരുവർക്കും പഞ്ചാബ് മാനേജ്മെൻ്റ് വീണ്ടും അവസരം നൽകിയേക്കും.
Story Highlights: punjab kings and chennai super kings ipl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here