ഐപിഎൽ: പഞ്ചാബിന് ബാറ്റിംഗ്

csk pbks punjab bat

ഐപിഎൽ 14ആം സീസണിലെ എട്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി ഫീൽഡീംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല.

ഇരു ടീമുകളും ഓരോ മത്സരം വീതം കളിച്ചാണ് എത്തുന്നത്. ഡൽഹിക്കെതിരെ ചെന്നൈ പരാജയപ്പെട്ടപ്പോൾ രാജസ്ഥാനെതിരെ പഞ്ചാബ് പൊരുതി ജയിച്ചു. ഇരു മത്സരങ്ങളും വാംഖഡെയിൽ തന്നെയാണ് നടന്നത്. ഈ രണ്ട് മത്സരങ്ങളിലും ബാറ്റ്സ്മാന്മാർ തകർത്തടിച്ചു. എന്നാൽ, മൂന്നാം മത്സരത്തിൽ പിച്ച് ബൗളർമാരെ പിന്തുണച്ചു. സ്ലോ ബോളുകൾ വിനാശം സൃഷ്ടിച്ചപ്പോൾ ക്രിസ് മോറിസിൻ്റെ ഫിനിഷിങ് മികവ് കൊണ്ടാണ് രാജസ്ഥാൻ ഡൽഹിയെ കീഴ്പ്പെടുത്തിയത്.

Story Highlights: punjab kings will bat against chennai super kings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top