കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. നാലേകാല്‍ മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ പണത്തിന്റെ ഉറവിടത്തെ കുറിച്ച് പറഞ്ഞില്ലെന്നും വിജിലന്‍സ്. ചോദ്യം ചെയ്യലില്‍ മറുപടി തൃപ്തികരമല്ല.സ്വന്തം സമ്പാദ്യമെങ്കില്‍ രേഖകള്‍ നല്‍കാന്‍ എന്തിന് വൈകുന്നുവെന്നും ചോദ്യം.
അതേസമയം വിജിലന്‍സ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കെ എം ഷാജി പറഞ്ഞു. ഇതിന് കൃത്യമായ രേഖകളുണ്ടെന്നും വിജിലന്‍സിന് മുന്‍പാകെ ഹാജരാക്കിയെന്നും കെ എം ഷാജി പറഞ്ഞു. കൂടുതല്‍ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കും. ചിലര്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകളാണെന്നും കെ. എം ഷാജി പറഞ്ഞു. വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം കെ എം ഷാജി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
Read Also : കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
അനധികൃത സ്വത്തുസാമ്പാദന കേസില്‍ അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് കെ. എം ഷാജിയെ ചോദ്യം ചെയ്തത്. തെരഞ്ഞെടുപ്പിന് വേണ്ടി സ്വരൂപിച്ച തുകയാണ് വിജിലന്‍സ് പിടിച്ചെടുത്തതെന്നാണ് ഷാജി മാധ്യമങ്ങളോട് വിശദീകരിച്ചത്.
Story Highlights: k m shaji, vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here