ദീപ് സിദ്ദു വീണ്ടും അറസ്റ്റില്‍

deep sidhu

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം നടന്‍ ദീപ് സിദ്ദു വീണ്ടും അറസ്റ്റില്‍. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രധാന കേസില്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ അഡിഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.

Story Highlights: deep sidhu, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top