കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയം; എല്ലാ ജില്ലകളും ടാർഗറ്റ് മറികടന്നു

kerala covid test drive successful

കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയമെന്ന് ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളും ടാർഗറ്റ് മറികടന്നു.

രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധനകൾ നടത്തി. ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് കോഴിക്കോട് ജില്ലയിലാണ്. 39565 സാമ്പിളുകളാണ് ജില്ലയിൽ പരിശോധിച്ചത്. തിരുവനന്തപുരത്ത് 29,008 ഉം എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. കൊവിഡ് മാസ് പരിശോധനക്ക് ജനങ്ങളുടെ പൂർണ സഹകരണമുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ ടാർഗറ്റ് നൽകിയിരുന്നത് 22,600 പരിശോധനകൾക്കാണ്. എന്നാൽ നടത്തിയത് 29,008 പരിശോധനകളാണ്. ഇന്നലെ 14,087 പരിശോധനകളും ഇന്ന് 14,921 പരിശോധനകളും നടത്തി. 22,284 ആർടിപിസിആർ പരിശോധനകളും 6,245 റാപ്പിഡ് ആന്റിജൻ പരിശോധനകളും 479 മറ്റു പരിശോധനകളും നടത്തി.

Story Highlights: kerala covid test drive successful

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top