പെരുമ്പാവൂരിൽ വാഹനാപകടം; ഒരാൾക്ക് പരുക്ക്

പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. കാലിന് പരുക്കേറ്റ ടോറസ് ഡ്രൈവർ അരുൺകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ ഭാഗത്ത് നിന്നുവന്നടോറസ് എതിർ ദിശയിൽ എത്തിയ ലോറികളിൽ ഇടിക്കുകയായിരുന്നു. ടോറസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. കിടക്ക കയറ്റിവന്ന ലോറിയിൽ ഇടിച്ച ടോറസ്, നിയന്ത്രണം വിട്ട് അരികയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ചു. ഇതിനിടയിൽ ഒരു ഇരുചക്രവാഹന യാത്രികൻ അകപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാരും ചേർന്നാണ് ടോറസിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Story Highlights: one injured an accident in perumbavoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here