വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന

മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്ന് വയസുകാരി വൈഗയുടെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യമെന്ന് സൂചന. കാക്കനാട് കെമിക്കൽ ലബോറട്ടറി അധികൃതർ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സനു മോഹന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഐസ്‌ക്രീമിലോ മറ്റ് ഭക്ഷണ പദാർത്ഥങ്ങളിലോ ആൽക്കഹോൾ കലർത്തി കുട്ടിക്ക് നൽകി, അതിന് ശേഷം കുട്ടിയെ അപായപ്പെടുത്തിയതായിരിക്കാം എന്നാണ് പൊലീസ് വിലയിരുത്തൽ.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തുന്ന ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി 12 കോടി രൂപ സനു മോഹൻ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ സനു മോഹനെ തെരഞ്ഞ് മഹാരാഷ്ട്ര സ്വദേശികളായ ഒരു സംഘം നടക്കുന്നുണ്ട്. താനും, മകളും ആത്മഹത്യ ചെയ്തുവെന്ന് വരുത്തി തീർക്കാനാണഅ സനു മോഹൻ ശ്രമിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Story Highlights: presence of alcohol in vaiga body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here