തൃശൂര്‍ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം

തൃശൂര്‍ പൂരത്തിന് എത്തിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും. പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ആനകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. എല്ലാ ആന പാപ്പന്മാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം വേണമെന്നും വനം വകുപ്പ്. 40 അംഗ സംഘം ആനകളെ പരിശോധിക്കും. തലേദിവസം രാവിലെ 8 മണി തൊട്ട് 6 മണി വരെയായിരിക്കും പരിശോധന. പാപ്പാന്മാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ആനകള്‍ക്ക് അനുമതി നിഷേധിക്കും.
അതേസമയം പൂരം കൊടിയേറി. പൂരത്തിന്റെ പ്രധാന സാരഥികളായ തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവില്‍ 12.05നുമാണ് കൊടിയേറ്റം നടന്നത്. തിരുവമ്പാടിക്ഷേത്രത്തില്‍ തഴത്തുപുരക്കല്‍ കുടുംബം തയ്യാറാക്കിയ കൊടിമരം പൂജകള്‍ക്ക് ശേഷം ആര്‍പ്പുവിളികളോടെ തട്ടകക്കാര്‍ ഏറ്റുവാങ്ങി. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദേശക്കാര്‍ കൊടിയര്‍ത്തി.
ചെമ്പില്‍ കുടുംബമാണ് പറമേക്കാവിന് വേണ്ടി കൊടിമരം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്മാരാരുടെ മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലെ ചന്ദ്രപുഷ്‌കര്‍ണിയിലേക്ക് ആറാട്ടിനായി എഴുന്നള്ളി.
Story Highlights: thrissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here