Advertisement

മന്ത്രി ജി. സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമർശം; കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി

April 18, 2021
Google News 1 minute Read

മന്ത്രി ജി. സുധാകരനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ആദ്യ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനാലാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

ആലപ്പുഴയിൽ വച്ച് നടത്തിയ ഒരു വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.

അതേസമയം, ജി. സുധാകരനെതിരായ പരാതിക്ക് പിന്നിൽ വിഭാഗീയതയെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദം കൈവിട്ടതോടെ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി തലത്തിൽ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഈ ശ്രമം വഴിമുട്ടിയിരിക്കുകയാണ്.

Story Highlights: G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here