സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി; വലിയ നഷ്ടമെന്ന് സഞ്ജു സാംസൺ

ben stokes rajasthan royals

പരുക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി. താരത്തെ നഷ്ടമായത് വലിയ നഷ്ടമാണെന്ന് ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്ന സ്റ്റോക്സിന് ടീം അംഗങ്ങൾ എല്ലാവരും ചേർന്ന് യാത്ര അയപ്പ് നൽകി. ഇതിൻ്റെ വിഡിയോ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രാജസ്ഥാൻ റോയൽസ് പങ്കുവച്ചു.

നാട്ടിലേക്ക് മടങ്ങുന്ന സ്റ്റോക്സിന് ടീം അംഗങ്ങൾ സമ്മാനവും നൽകി. പിതാവ് ജെറാർഡ് സ്റ്റോക്ക്‌സിന്റെ പേരെഴുതിയ രാജസ്ഥാന്റെ ജഴ്‌സി ആയിരുന്നു സമ്മാനം. സഞ്ജു സാംസൺ ആണ് ജഴ്സി സമ്മാനിച്ചത്.

സീസണിൽ പഞ്ചാബിനെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ ക്രിസ് ഗെയിലിൻ്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരുക്കേറ്റത്. ഉടൻ ചികിത്സ തേടിയ താരം ഒരു ഓവർ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. ബാറ്റിംഗ് ഓപ്പൺ ചെയ്ത താരത്തിന് റൺസ് എടുക്കാൻ സാധിച്ചതുമില്ല. നാട്ടിലെത്തിയതിനു ശേഷം താരം ശസ്ത്രക്രിയക്ക് വിധേയയാവും. സ്റ്റോക്സിന് മൂന്ന് മാസം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

Story Highlights: injury ben stokes left rajasthan royals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top