കൊവിഡ്; രാജ്യത്തെ ഓഹരിവിപണി തകർന്നു

Covid stock market crashed

കൊവിഡ് വ്യാപന ആശങ്കയിൽ രാജ്യത്തെ ഓഹരിവിപണി ഇന്ന് തകർന്നു. ഒരു വേള 1400ലേറെ പോയന്റ് ഇടിഞ്ഞ സെൻസെക്സ് ഒടുവിൽ 882 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളും നിക്ഷേപകരുടെ ആത്മവിശ്വാസം ചോർത്തി.

സെൻസെക്സ് 47,949.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 258.40 പോയന്റ് നഷ്ടത്തിൽ 14,359.50ലുമെത്തി. പൊതുമേഖലാ ബാങ്ക് സൂചികയ്ക്ക് നാലു ശതമാനത്തോളം നഷ്ടമായി. വിപണിയിലെ നഷ്ടം രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 52 പൈസയുടെ നഷ്ടമുണ്ടായി.

Story Highlights: Covid; India’s stock market crashed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top