കൂടൽമാണിക്യം ക്ഷേത്രം ഉത്സവം റദ്ദാക്കി

koodalmanikyam temple festival cancelled

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം ഉത്സവം റദ്ദാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

ഇതിന് പുറമെ, പാവറട്ടി വി യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുന്നാൾ നടത്തിപ്പ് അനുമതിയും റദ്ദ് ചെയ്തു. തൃശ്ശൂർ ജില്ലാ കളക്ടറാണ് അനുമതി റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താനും ധാരണയായി. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല.

Story Highlights: koodalmanikyam temple festival cancelled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top