വൈഗയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മരിക്കാന്‍ തീരുമാനിച്ചത് സാമ്പത്തിക ബാധ്യത കാരണം

sanu mohan

വൈഗയെ കൊലപ്പെടുത്തിയത് വയറിനോട് ചേര്‍ത്ത് നിര്‍ത്തി കെട്ടിപ്പിടിച്ചെന്ന് പിടിയിലായ പിതാവ് സനു മോഹന്‍. സാമ്പത്തിക ബാധ്യത കാരണമാണ് മരിക്കാന്‍ തീരുമാനിച്ചത്. ഭാര്യവീട്ടില്‍ നിന്നെത്തി കുട്ടിയോട് നമ്മള്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. കേട്ടതും വൈഗ പൊട്ടിക്കരഞ്ഞു. അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി. താന്‍ മരിച്ചാല്‍ കുട്ടിക്ക് ആരുമുണ്ടാകില്ല എന്നതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. താന്‍ മരണപ്പെട്ടാന്‍ മകളാകും വേട്ടയാടപ്പെടുക എന്ന സാഹചര്യം ഒഴിവാക്കാനാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയുമായി കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ലെന്നും സനു മോഹന്‍ മൊഴി നല്‍കിയെന്ന് വിവരം.

കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടത് ഒന്‍പത് ലക്ഷം രൂപയുമായാണ്. ബംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിലായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവിതം അവസാനിപ്പിക്കുന്നതിനാല്‍ പണം മുഴുവന്‍ ഗോവയിലെ കാസിനോയില്‍ ചൂതാടി തീര്‍ത്തു. മൂകാംബികയില്‍ വച്ച് മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുളിക കഴിച്ചും മരിക്കാന്‍ ശ്രമിച്ചു. പിന്നീട് കൈ മുറിച്ചും മരിക്കാന്‍ ശ്രമിച്ചന്നും സനു മോഹന്‍ പൊലീസിനോട് പറഞ്ഞതായി വിവരം. സനു മോഹനെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്.

Story Highlights: death case, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top