മന്ത്രി ജി സുധാകരന് എതിരെ പരാതി; യുവതിയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ്

മന്ത്രി ജി സുധാകരന് എതിരെ പരാതി നല്‍കിയ യുവതിയോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അമ്പലപ്പുഴ പൊലീസ്. ആരോപണം തെളിയിക്കുന്ന വിഡിയോ ഹാജരാക്കാന്‍ പരാതിക്കാരിക്ക് പൊലീസ് നിര്‍ദേശം നല്‍കി. വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. മന്ത്രി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാണ് പരാതി.

Read Also : മന്ത്രി ജി സുധാകരനെതിരായ പരാതി ഒത്തുതീർക്കാൻ സിപിഐഎം നീക്കം

ഇന്നലെ പരാതി ഒത്തുതീര്‍ക്കാനായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പ്രശ്‌നപരിഹാരമായിരുന്നില്ല.

മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് ലോക്കല്‍ കമ്മിറ്റി യോഗം ഡിസി ഓഫീസില്‍ വിളിച്ചുചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലും പ്രശ്‌നത്തില്‍ തീര്‍പ്പ് ഉണ്ടായില്ല. പരാതിയില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് പരാതിക്കാരിയുടെ നിലപാട്. പരാതിക്കാരിയുടെ ഭര്‍ത്താവും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

Story Highlights: g sudhakaran, verbal abuse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top