Advertisement

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുത്; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

April 20, 2021
Google News 1 minute Read

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യമുണ്ടായാല്‍ വാക്‌സിനേഷന്‍ നടത്തി മാത്രം ഇന്ത്യയിലേക്ക് പോകാനും നിര്‍ദേശം.

അതിനിടെ ഇന്ത്യയെ യുകെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, യുകെയില്‍ പ്രവേശിക്കാനാകില്ല. ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന യുകെ, ഐറീഷ് പൗരന്മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

Story Highlights- india, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here