സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും കർശന നിയന്ത്രണം

സംസ്ഥാന അതിർത്തികളിൽ രണ്ടാം ദിവസവും പരിശോധന കർശനമാക്കി പൊലീസ്.
വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകൾ കർശന നിയന്ത്രണത്തിലാണ്. പക്ഷെ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും പോർട്ടൽ രജിസ്ട്രേഷനിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശമെങ്കിലും പ്രയോഗികമായിട്ടില്ല.

ഇടുക്കിയിലെ അതിർത്തി ചെക്‌പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കി. എന്നാൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാര്യമായി ഇന്ന് പരിശോധിച്ചില്ല. രാവിലെ പാസ് ഇല്ലാതെ എത്തിയ തോട്ടം തൊഴിലാളികളെ പൊലീസ് തടഞ്ഞെങ്കിലും രജിസ്ട്രേഷന് ശേഷം കടത്തിവിട്ടു. ആര്യങ്കാവ്, അമരവിള തുടങ്ങിയ ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാണ്.

ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷനൊപ്പം ആർ ടി പി സി ആർ പരിശോധന കൂടി വേണമെന്ന് നിർദ്ദേശമുള്ളതിനാൽ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Story Highlights- Kerala check post – covid 19 restrictions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top