ദൃശ്യം മോഡൽ; കൊല്ലത്ത് മൂന്ന് വർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് അമ്മയും സദോഹരനും ചേർന്ന്

കൊല്ലം ഏരൂർ ഭാരതീപുരത്ത് മൂന്ന് വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ച് മൂടിയതെന്ന് പൊലീസ്. ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരൻ സജിൻ പീറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബന്ധു നടത്തിയ വെളിപ്പെടുത്തലിലാണ് ദൃശ്യം സിനിമക്ക് സമാനമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൂന്ന് വർഷം മുൻപാണ് ഷാജിയെ കാണാതാവുന്നത്. ബന്ധുക്കൾ അന്വേഷിച്ചപ്പോൾ മലപ്പുറത്ത് ജോലി അന്വേഷിച്ച് പോയെന്നാണ് സജിൻ ബന്ധുക്കളെ പറഞ്ഞ് വിശ്വാസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം സജിന്റെ ബന്ധു പത്തനംതിട്ട പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊലപാതകം വിവരം പുറത്തറിയുന്നത്.
2018 ലെ ഓണത്തിന് വീട്ടിൽ എത്തിയപ്പോഴാണ് ഷാജിയെ സഹോദരൻ സജിൻ പീറ്റർ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം പറമ്പിൽ കുഴിച്ച് മൂടി. കിണറിന് വേണ്ടിയെടുത്ത കുഴിയിലാണ് ഷാജിയെ കുഴിച്ചിട്ടത്. തന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് സജിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സജിനൊപ്പം അമ്മ പൊന്നമ്മയെയും ഭാര്യ ആര്യയെയും ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാജിയുടെ മൃതദേഹം നാളെ പുറത്തെടുത്ത് ഫോറൻസിക് വിഭാഗം പരിശോധിക്കും.
Story Highlights- kollam drishyam model murder
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!