Advertisement

കഴിഞ്ഞ സീസണിനു പ്രതികാരം ചെയ്യാൻ ഡൽഹി; ജയം തുടരാൻ മുംബൈ

April 20, 2021
0 minutes Read
mi dc ipl preview

ഐപിഎൽ 14ആം സീസണിലെ 13ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും 3 മത്സരങ്ങൾ വീതം കളിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ വിജയിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഡൽഹി കളിച്ചത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ, മുംബൈ ഇതുവരെയുള്ള എല്ലാ കളികളും ചെന്നൈയിൽ തന്നെയാണ് കളിച്ചത്.

കഴിഞ്ഞ സീസണിൽ, ഫൈനൽ ഉൾപ്പെടെ ആകെ 4 തവണയാണ് മുംബൈയും ഡൽഹിയും തമ്മിൽ ഏറ്റുമുട്ടിയത്. ഈ നാലു തവണയും മുംബൈ ഡൽഹിയെ അനായാസം പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ, ഡൽഹിക്ക് മേൽ മുംബൈക്ക് മാനസികമായ ഒരു മേൽക്കൈ ഉണ്ട്. എന്നാൽ, കഴിഞ്ഞ സീസണിലെ പരാജയങ്ങൾക്ക് പകരം വീട്ടുക എന്ന ലക്ഷ്യമാവും ഡൽഹിക്ക് ഉണ്ടാവുക.

ശിഖർ ധവാ, പൃഥ്വി ഷാ എന്നിവരുടെ മികച്ച ഫോം ഡൽഹിക്ക് തുണയാണ്. കഴിഞ്ഞ സീസണിൽ ട്രെൻ്റ് ബോൾട്ട് മൂന്നു വട്ടം പൃഥ്വി ഷായെ പുറത്താക്കിയിരുന്നു. ഇതേ തുടർന്ന് ബാറ്റിംഗ് ടെക്നിക്ക് മാറ്റിയാണ് ഷാ എത്തുന്നത്. ഋഷഭ് പന്ത്, മാർക്കസ് സ്റ്റോയിനിസ്, ലളിത് യാദവ് തുടങ്ങിയവരെല്ലാം ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ട്. അവേഷ് ഖാനും അശ്വിനും ക്രിസ് വോക്സും അടങ്ങുന്ന ബൗളിംഗ് നിരയും ശക്തരാണ്. ചെന്നൈ പിച്ച് ആയതുകൊണ്ട് തന്നെ രോഹിത് ശർമ്മയ്ക്ക് ലെഗ് സ്പിന്നർമാർക്കെതിരെയുള്ള ദൗർബല്യം കൂടി കണക്കിലെടുത്ത് ഡൽഹി നിരയിൽ അമിത് മിശ്ര കളിച്ചേക്കും. ലുക്‌മാൻ മേരിവാല ആകും പുറത്തിരിക്കുക.

കഴിഞ്ഞ കളിയിൽ രോഹിത് ഫോമിലേക്കെത്തിയത് മുംബൈക്ക് ആത്മവിശ്വാസം നൽകും. ഡികോക്ക്, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരും മികച്ച ചില പ്രകടനങ്ങൾ നടത്തി. കൃണാൽ കഴിഞ്ഞ കളിയിൽ എറിഞ്ഞ സ്പെൽ നിർണായകമായിരുന്നു. ബോൾട്ട്, ബുംറ, രാഹുൽ ചഹാർ എന്നിവർ ഉൾപ്പെടുന്ന ബൗളിംഗ് ഡിപ്പാർട്ട്മെൻ്റും ശക്തമാണ്. ആദം മിൽനെ തല്ലുകൊണ്ടെങ്കിലും ഒരു കളി കൂടി കളിച്ചേക്കാം. മിൽനെയെ പുറത്തിരുത്തിയാൽ ജെൻസൻ ടീമിലെത്തും. ഇഷൻ കിഷൻ, ഹർദ്ദിക് പാണ്ഡ്യ എന്നിവരുടെ ഫോമൗട്ട് ഒരു പരിധി വരെ മറച്ചുപിടിക്കാൻ മുംബൈക്ക് സാധിക്കുന്നുണ്ട്. പാണ്ഡ്യയ്ക്ക് പരുക്കേറ്റതിനാൽ പകരം അന്മോൾപ്രീത് സിംഗോ അനുകുൾ റോയിയോ കളിക്കാനും ഇടയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top