തീയറ്ററുകളിൽ പ്രദർശനം മാറ്റിവെക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇന്ന് യോഗം ചേർന്നിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നെങ്കിലും സർക്കാർ നിർദ്ദേശ പ്രകാരമുള്ള സമയക്രമത്തിൽ തിയറ്ററുകളിൽ പ്രദർശനം തുടരാനാണ് തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മേഖലകളിൽ തിയറ്ററുകൾ അടച്ചിടണമോ എന്ന കാര്യത്തിൽ ഉടമകൾക്ക് തീരുമാനം എടുക്കാം. സർക്കാർ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.

സെക്കൻഡ് ഷോ ഉൾപ്പെടെ രണ്ട് ഷോകൾ മാറ്റിവെച്ച സാഹചര്യത്തിൽ തീയറ്ററുകൾ വൻ നഷ്ടത്തിലാണ് പ്രദർശനം തുടരുന്നത്.

പുതിയ സമയ ക്രമം നിലവിൽ വന്നതോടെ രജീഷ വിജയൻ നായികയാകുന്ന ചിത്രം ഖോ ഖോ യുടെ പ്രദർശനം നിർത്തിവച്ചു. ചിത്രം ഒ ടി ടി ,ടെലിവിഷൻ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്ന കാര്യം പരിഗണനയിൽ ആണെന്ന് സംവിധായകൻ രാഹുൽ റിജി നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Story Highlights- theatre opening Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top