ഇളവുകൾ ഒഴിവാക്കി; കേരള അതിർത്തികളിൽ പരിശോധന ശക്തം

കേരളം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അതിർത്തികളിൽ കർശന പരിശാധന തുടരുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് , ഇ-പാസ് എന്നിവ ഇല്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വാളയാർ ഉൾപ്പെടെയുള്ള കേരള അതിർത്തികൾ കർശന നിയന്ത്രണത്തിലാണ്.

വയനാട് അതിർത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കർണാടകയും തമിഴ് നാടുമായി അതിർത്തിപങ്കിടുന്ന ഏക ജില്ലയായ വയനാട്ടിലെ അതിർത്തി ചെക്‌പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാണ്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ മടക്കി അയക്കുകയാണ്. കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഇളവുകൾ ഒഴിവാക്കിയാണ് അതിർത്തികളിൽ പരിശോധന നടക്കുന്നത്.

Story highlights: Covid restrictions Kerala checkpost

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top