ജി. സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം ഏരിയ കമ്മിറ്റി യോഗം ഇന്ന്; ദൃശ്യങ്ങൾ പൊലീസിന് കൈമാറി പരാതിക്കാരി

മന്ത്രി ജി. സുധാകരനെതിരായ പരാതി ചർച്ച ചെയ്യാൻ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ഇന്ന് രാവിലെയാണ് യോഗം ചേരുക. മന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ യോഗം വിശദമായി പരിശോധിക്കും.

അതേസമയം, മന്ത്രിക്കെതിരായ കേസിനാധാരമായ ദൃശ്യങ്ങൾ പരാതിക്കാരി പൊലീസിന് കൈമാറി. വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങൾ നൽകണമെന്ന് പൊലീസ് പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴയിൽ ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് പരാതി നൽകിയത്. കേസന്വേഷണം മരവിച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Story highlights: G sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top