തുറമുഖം വഴി സ്വർണം കടത്തിയ കേസ്; നാല് പേർ അറസ്റ്റിൽ

തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം എത്തിച്ചത് അൽത്താഫ് ആണെന്ന് ഡിആർഐ വ്യക്തമാക്കി.
മുൻപും തുറമുഖം വഴി പ്രതികൾ സ്വർണം കടത്തിയെന്നും ഡിആർഐ കണ്ടെത്തി. ഏഴരക്കോടിയോളം വിലവരുന്ന 14.7 കിലോ സ്വർണമാണ് പരിശോധനയ്ക്കിടെ തുറമുഖത്തു നിന്നും പിടികൂടിയത്. ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ സ്വർണം റഫ്രിഡ്ജറേറ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഡിആർഐ പരിശോധന നടത്തിയിരുന്നു.
Story highlights: gold smuggling through port 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here