കൂടുതൽ ക്ലബുകൾ പിന്മാറി; യൂറോപ്യൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ

യൂറോപ്പിലെ മുൻനിര ക്ലബുകൾ ചേർന്ന് ആരംഭിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ. നേരത്തെ ഒപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച ക്ലബുകൾ ഓരോന്നായി ലീഗിൽ നിന്ന് പിന്മാറുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പ്രീമിയർ ലീഗ് ക്ലബുകളെല്ലാം സൂപ്പർ ലീഗിൽ നിന്ന് പിന്മാറി.
മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് യൂറോപ്യൻ സൂപ്പർ ലീഗിനു പിന്തുണ നൽകിയത്. ഈ ക്ലബുകളെല്ലാം ലീഗിൽ നിന്ന് പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പിന്തുണ പിൻവലിച്ചു. ലിവർപൂൾ, ആഴ്സണൽ, ടോട്ടനം, ചെൽസി എന്നിവർ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ എന്നീ ക്ലബുകളും പിന്തുണ പിൻവലിച്ചു.
സ്പാനിഷ് ക്ലബുകളായ റിയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ, ഇറ്റാലിയൻ ക്ലബുകളായ എസി മിലാൻ, യുവൻ്റസ് എന്നിവരാണ് ഇനി ലീഗിൽ ബാക്കിയുള്ളത്.
യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ലീഗ്, ഫുട്ബോളിനെതിരായ യുദ്ധമാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർക്കൊപ്പം പിഎസ്ജി താരം അൻഡർ ഹെരേര, മുൻ ആഴ്‌സണൽ താങ്ങളായ മെസ്യൂട് ഓസിൽ, ലൂക്കാസ് പൊഡോൾസ്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ തുടങ്ങിയവരും യൂറോപ്യൻ സൂപ്പർ ലീഗിനെ എതിർത്ത് രംഗത്തെത്തി.
Story highlights: More clubs withdrew; European Super League in crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here