സൺറൈസേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ബാറ്റിംഗ്; ഇരു ടീമുകളിലും മാറ്റങ്ങൾ

pbks bat srh ipl

ഐപിഎൽ 14ആം സീസണിലെ 14ആം മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ലോകേഷ് രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയവഴിയിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

സൺറൈസേഴ്സ് മൂന്ന് താരങ്ങളെ മാറ്റിയപ്പോൾ പഞ്ചാബ് രണ്ട് മാറ്റങ്ങൾ വരുത്തി. സൺറൈസേഴ്സിൽ മുജീബ് റഹ്മാൻ, മനെഷ് പാണ്ഡെ, അബ്ദുൽ സമദ് എന്നിവർ പുറത്തിരിക്കും. പകരം കെയിൻ വില്ല്യംസൺ, സിദ്ധാർത്ഥ് കൗൾ, കേദാർ ജാദവ് എന്നിവർ ടീമിലെത്തി. പഞ്ചാബ് കിംഗ്സിൽ ഝൈ റിച്ചാർഡ്സൺ, റൈലി മെരെഡിത്ത് എന്നിവർക്ക് പകരം ഫേബിയൻ അലൻ, മോയിസസ് ഹെൻറിക്കസ് എന്നിവർ കളിക്കും.

പഞ്ചാബ് കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും പോയിൻ്റ് ടേബിളിൽ യഥാക്രമം ഏഴാമതും എട്ടാമതുമാണ്. മൂന്ന് മത്സരങ്ങൾ വീതമാണ് ഇരു ടീമുകളും കളിച്ചത്. പഞ്ചാബ് ഒരു കളി ജയിച്ചപ്പോൾ സൺറൈസേഴ്സ് മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. രാത്രി നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.

ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ കീഴ്പ്പെടുത്തിയിരുന്നു. 6 വിക്കറ്റിനാണ് ഡൽഹി ചാമ്പ്യന്മാരെ തകർത്തത്. മുംബൈ മുന്നോട്ടുവച്ച റൺസിൻ്റെ വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 45 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്തു.

Story highlights: pbks will bat against srh ipl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top