താരങ്ങളെ മാറ്റിയിട്ടും രക്ഷയില്ല; പഞ്ചാബ് 120ന് ഓൾഔട്ട്

punjab kings allout srh

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്സ് 120 റൺസിന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറിലാണ് ഓൾഔട്ടായത്. ഹൈദരാബാദിനായി ബൗളർമാരെല്ലാം മികച്ച പ്രകടനം നടത്തി. ഖലീൽ അഹ്മദ് മൂന്നും അഭിഹ്സേക് ശർമ്മ രണ്ടും വിക്കറ്റ് വീഴ്ത്തി. 22 റൺസ് വീതമെടുത്ത മായങ്ക് അഗർവാളും ഷാരൂഖ് ഖാനുമാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർമാർ.

ചെന്നൈയിലെ ബൗളിംഗ് ഫ്രണ്ട്‌ലി പിച്ചിൽ സാവധാനത്തിലാണ് പഞ്ചാബ് തുടങ്ങിയത്. നാലാം ഓവറിൽ അവർക്ക് ക്യാപ്റ്റനെ നഷ്ടമായി. 4 റൺസെടുത്ത രാഹുലിനെ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. മൂന്നാം നമ്പരിലെത്തിയ ക്രിസ് ഗെയിൽ പോസിറ്റീവായാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ഇതിനിടെ മായങ്ക് അഗർവാൾ ഖലീൽ അഹ്മദിൻ്റെ രണ്ടാം ഇരയായി. പൂരാൻ (0) റണ്ണൗട്ടായപ്പോൾ ഗെയിലിനെ (15) റാഷിദ് ഖാൻ മടക്കി. ദീപക് ഹൂഡ (13), മോയിസസ് ഹെൻറിക്കസ് (14) എന്നിവരെ അഭിഷേക് ശർമ്മ പുറത്താക്കി. ഫേബിയൻ അലൻ (6) പൊരുതിക്കളിച്ച ഷാരൂഖ് ഖാൻ (22) എന്നിവർ ഖലീൽ അഹ്മദിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മുരുഗൻ അശ്വിൻ (9) സിദ്ധാർത്ഥ് കൗളിനു മുന്നിൽ വീണു, മുഹമ്മദ് ഷമി (3) റണ്ണൗട്ടായി. അർഷ്ദീപ് സിംഗ് (1) പുറത്താവാതെ നിന്നു.

പഞ്ചാബ് കിംഗ്സും സൺറൈസേഴ്സ് ഹൈദരാബാദും പോയിൻ്റ് ടേബിളിൽ യഥാക്രമം ഏഴാമതും എട്ടാമതുമാണ്. മൂന്ന് മത്സരങ്ങൾ വീതമാണ് ഇരു ടീമുകളും കളിച്ചത്. പഞ്ചാബ് ഒരു കളി ജയിച്ചപ്പോൾ സൺറൈസേഴ്സ് മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു.

Story highlights: punjab kings allout for 120 vs srh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top